ഇന്ത്യന്‍ സിനിമ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായ ചിത്രം തെലുങ്കിലാണ് ഒറിജിനലായി ഇറങ്ങുന്നതെങ്കിലും പാന്‍ ഇന്ത്യന്‍ പടമായി മാറികഴിഞ്ഞു. പുഷ്പ 2വിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഞായറാഴ്ച വൈകീട്ട് ആരംഭിച്ചതോടെ ബോക്‌സ് ഓഫീസിൽ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലും യു.എസിലുമായി മൊത്തം 42.50 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 25.57 കോടി രൂപയാണ് നേടിയിരിക്കുന്നത്. 16.93 കോടി രൂപയാണ് അമേരിക്കയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 16,000ലധികം ഷോകള്‍ക്കായി ചിത്രം എട്ട്‌ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റുപോയിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും 3,000 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
ഡിസംബര്‍ 5ന് റിലീസാകുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോഡ് ഇടും എന്നാണ് വിവരം. നിലവിൽ ഏറ്റവും ഉയർന്ന നിരക്കില്‍ വില്‍ക്കുന്ന ടിക്കറ്റ് പുഷ്പ 2വിന്‍റെതാണ് അത് മൈസൺ ഐനോക്സിൽ 2400 രൂപയാണ് പുഷ്പ 2 വിക്കറ്റിന്. ജിയോ വേൾഡ് പ്ലാസ, ബികെസി, ഡൽഹി: പിവിആർ ഡയറക്ടറേസ് കട്ട്, ആംബിയൻസ് മാൾ എന്നിവിടങ്ങളിലും ഇതേ നിരക്കാണ്. അതേസമയം, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ചെന്നൈയിലെ എജിഎസ് സിനിമാസ് ഒഎംആറിലാണ് 60 രൂപ.
ബുക്ക് മൈ ഷോയില്‍ 1.2 മില്ല്യണ്‍ ആള്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച പുഷ്പ 2 സുകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. 2021ല്‍ ഇറങ്ങിയ പുഷ്പയുടെ തുടര്‍ച്ചയാണ് പടം. അല്ലു അര്‍ജുന് പുറമേ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
