ദീർഘ ദൂര ട്രക്ക് ഡ്രൈവർമാർ കൃത്യസമയത്തു വേതനം ലഭിക്കാത്തത് മൂലം വലയുന്നു. മേഖലയിലുണ്ടാകുന്ന വളർച്ച ഈ ഡ്രൈവർമാർക്ക് അനുകൂലമാകുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. ഡ്രൈവർമാരെ ജോലിക്ക് എടുക്കുന്നുണ്ടെങ്കിലും അവർക്ക് ശമ്പളം നൽകാൻ വിമുഖത കാണിക്കുന്ന ട്രക്ക് കമ്പനികളുടെ എണ്ണം വർധിച്ചു വരികയാണ്. മില്യൺ കണക്കിന് ഡോളറാണ് ഇത്തരത്തിൽ നൽകാനുള്ളത്.മാസങ്ങളായി വരുമാനം ലഭിക്കാത്ത ട്രക്ക് ഡ്രൈവർമാർ ആശങ്കയിലും ദുരിതത്തിലുമാണ്. മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ കമ്പനികളിലും പാപ്പരായവ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശമ്പളം നൽകാതെ ഡ്രൈവർമാരെ വരയ്ക്കുന്ന കമ്പനികളിൽ ഇക്കൂട്ടരും ഉണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകളിൽ ഒന്നാണ് ട്രക്കിംഗ്. 350,000ന് അടുത്ത ആളുകളാണ് ഈ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നതെന്നാണ് ട്രാൻസ്‌പോർട്ട് കാനഡയുടെ കണക്ക്. നിരന്തരം പുതിയ സ്ഥാപനങ്ങൾ മേഖലയിൽ മുളച്ചു പൊന്തുന്നുമുണ്ട്. എന്നാൽ ഇൻഡസ്ട്രി വളരുന്നതിനനുസരിച്ച് ഡ്രൈവർമാരുടെ വേതന പ്രശ്നവും വളരുകയാണ്. ചെയ്ത ജോലിയുടെ കൂലിക്കായി ഇവർ നിരന്തരം സ്ഥിതി നിലനിൽക്കുന്നുണ്ട്.
കാനഡ; ദീർഘദൂര ഡ്രൈവർമാർക്ക് വേതനം ഇല്ല : മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ

Reading Time: < 1 minute