dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡ; ഡേ ലൈറ്റ് സേവിംഗ് ടൈം മാര്‍ച്ച് 10 ന്

Reading Time: < 1 minute

കാനഡയില്‍ മാർച്ച് 10 ന് ഡേ ലൈറ്റ് സേവിംഗ് ടൈം ആരംഭിക്കും. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിക്കാണ് ഡേ ലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുക. കാനഡയിലെ മിക്ക മേഖലകളിലുമുള്ള കനേഡിയന്‍ പൗരന്മാര്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മാര്‍ച്ച് 9 ശനിയാഴ്ച ഒരു മണിക്കൂര്‍ മുമ്പ് അവരുടെ മാന്വല്‍ ഡിവൈസുകള്‍ സജ്ജമാക്കണം. സ്മാര്‍ട്ട്‌ഫോണുകളും, സ്മാര്‍ട്ട് വാച്ചുകളും മറ്റ് ഡിജിറ്റല്‍ , വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങളും ഉറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്കലി ക്രമീകരിക്കാന്‍ സാധ്യതയുണ്ട്. കാനഡയില്‍ എല്ലാ പ്രദേശങ്ങളിലുള്ളവരും ഡേലൈറ്റ് സേവിംഗ് ടൈം പാലിക്കുന്നില്ല. യുക്കോണ്‍, സസ്‌ക്കാച്ചെവനിലെ ഭൂരിഭാഗം പ്രദേശങ്ങള്‍, ക്യുബെക്ക്, ഒന്റാരിയോ, ബീസി എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവ വര്‍ഷം മുഴുവനും സ്റ്റാന്‍ഡേര്‍ഡ് സമയമാണ് തുടരുക.

Leave a comment

Your email address will not be published. Required fields are marked *