ഗ്വൽഫ് സർവകലാശാലയിൽ 190 ഓളം വിദ്യാർത്ഥികൾക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് രോഗം സ്ഥിരീകരിച്ചു. പകർച്ചവ്യാധിയായ നോറോവൈറസ് മൂലമാണ് ഗ്യാസ്ട്രോഎൻറൈറ്റിസ് ഉണ്ടാകുന്നത്.
തിങ്കളാഴ്ച ക്യാമ്പസിൽ ഗ്യാസ്ട്രോഎൻറൈറ്റിസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചയോടെ 60 ഓളം വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചതായി സ്കൂൾ അതികൃതർ വ്യക്തമാക്കി.അടുത്ത ദിവസം 150 കേസുകളായി ഉയർന്നു. എന്നാൽ വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം ഗണിയമായി ഉയരുമെന്ന് വെല്ലിംഗ്ടൺ-ഡഫറിൻ-ഗുൽഫ് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ. നിക്കോള മെർസർ വ്യക്തമാക്കി. ഛർദ്ദി, വയറിളക്കം, മനംപുരട്ടൽ, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ,12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കും.
ഗ്വൽഫ് സർവകലാശാലയിൽ 190 ഓളം വിദ്യാർത്ഥികൾക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് രോഗം സ്ഥിരീകരിച്ചു

Reading Time: < 1 minute