മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ (52) അന്തരിച്ചു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായാണ് വിവരം. രഞ്ജി ക്രിക്കറ്റിൽ ദീർഘകാലം കർണാടകയുടെ താരമായിരുന്നു. ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്.
1996ലാണ് ഓസ്‌ട്രേലിയയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങൾ കളിച്ചത്. രണ്ട് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിക്കറ്റുകളും നേടി. രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു
Reading Time: < 1 minute






