കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടിയന്ത്രം ദിമിത്രിയോസ് ഡയമന്റാകോസ് ടീം വിട്ടു. രണ്ട് സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിലാണ് ഈ ഗ്രീക്കുകാരൻ.
ഇത്തവണ ഐഎസ്‌എൽ ഫുട്‌ബോളിലെ ഗോൾവേട്ടക്കാരനുമായി. ടീമിനായി 28 ഗോളും ഏഴ് അവസരങ്ങളും ഒരുക്കി. ഈസ്റ്റ്‌ബംഗാളിലേക്കാണ് മുപ്പത്തൊന്നുകാരൻ ചേക്കേറുന്നതെന്നാണ് സൂചന.
ഗോൾകീപ്പർ കരൺജിത് സിങ്ങും സഹപരിശീലകൻ ഫ്രാങ്ക് ദൗവെനും ടീം വിട്ടു. ഗോകുലം കേരളയിൽനിന്ന് മലയാളി വിങ്ങർ പി എൻ നൗഫലും ക്ലബ് വിട്ടു. മുംബൈ സിറ്റിയിലേക്കാണ് ഇരുപത്തിമൂന്നുകാരൻ ചേക്കേറുകയെന്നാണ് സൂചന.
ഡയമന്റാകോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

Reading Time: < 1 minute