തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കാനഡയുടെ ജനാധിപത്യത്തില്‍ ഇടപെടാന്‍ ഇന്ത്യ, ചൈനയും അടക്കമുള്ള വിദേശ രാജ്യങ്ങളെ ചില പാര്‍ലമെന്റ് അംഗങ്ങള്‍ സഹായിച്ചതായി കനേഡിയന്‍ ഇന്റലിജന്‍സ് വിഭാഗം. വിദേശ ഇടപെടല്‍ ഇന്ത്യയും ചൈനയും നടത്തിയതായും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സിന്റെ(NSICOP) റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. വിദേശ സര്‍ക്കാരുകള്‍ക്ക് രഹസ്യം കൈമാറുന്നത് ഉള്‍പ്പെടെയുള്ള വിദേശ ഇടപെടല്‍ പ്രവര്‍ത്തനങ്ങളില്‍ സിറ്റിംഗ് പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കാളികളായതായും ഒരു എംപി വിദേശ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ട്രൂഡോ, മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഗുരുതര ആരോപണം ; കനേഡിയൻ ജനാധിപത്യത്തില്‍ ഇടപെടാന്‍ വിദേശ രാജ്യങ്ങൾക്ക് സഹായം നൽകിയത് പാര്‍ലമെന്റ് അംഗങ്ങള്‍
Reading Time: < 1 minute






