കാനഡയിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് 350 ലേറെ പ്രവാസികളെ പറ്റിച്ച് ദമ്പതികള്‍. ഇതുവഴി കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. സംഭവത്തിൽ വെളുത്തൂര്‍ സ്വദേശിയായ യുവാവിനും കൊല്ലം സ്വദേശിയായ ഭാര്യയ്ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. കാനഡയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
കേരളത്തിന് പുറത്തുള്ളവരടക്കം പ്രവാസികളഉം തട്ടിപ്പിന് ഇരയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും തട്ടിപ്പിനിരയായിട്ട്.
മറ്റു ടിക്കറ്റ് ബുക്കിങ് ഏജന്‍സികളെക്കാള്‍ മൂന്നിലൊന്നു നിരക്കില്‍ ടൊറന്റോയില്‍നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തുനനല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചവരാണ് ചതിക്കപ്പെട്ടത്. മുന്തിയ വിമാന സര്‍വീസുകളില്‍ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തിനു ശരാശരി ഒമ്പതു ലക്ഷം രൂപയോളം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് വേണ്ടിവരുമെന്നിരിക്കെ 3.30 ലക്ഷം രൂപയ്ക്കു യാത്ര ഒരുക്കി നല്‍കുമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം.
ആദ്യം ഇവരെ സമീപിച്ച ഏതാനും പ്രവാസികള്‍ക്ക് ടിക്കറ്റ് ലഭിച്ചതോടെ ഇവരിലുള്ള വിശ്വാസവും വര്‍ധിച്ചു. ഇതോടെ കൂടുതല്‍ പേര്‍ പണവുമായി ഇവരെ സമീപിക്കുകയായിരുന്നു. വിമാന ടിക്കറ്റിനു പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് സംഭവം പുറത്തുവരുന്നത്.
കുറഞ്ഞ നിരക്കിൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന ടിക്കറ്റ്; തട്ടിപ്പിനിരയായി 350 ലേറെ പ്രവാസികൾ
Reading Time: < 1 minute






