കാനഡയിലെ സുപ്രധാന സ്ഥാപനമായ കാനഡ റവന്യൂ ഏജൻസിയിൽ ( സി ആർ എ ) നിരവധി തൊഴിൽ അവസരങ്ങൾ. സാധുതയുള്ള ഓപ്പൺ വർക്ക് പെർമിറ്റ് കൈവശമുള്ള ടെംപററി റസിഡൻസിനും, പെർമനന്റ് റെസിഡൻസ് കൈവശമുള്ളവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം എന്ന് നോക്കാം.
ക്ലറിക്കൽ തസ്തികകൾ – ബ്രിട്ടീഷ് കൊളംബിയ
കെലോണ, സറേ, വാൻകുവർ, വിക്ടോറിയ, B.C./C.-B എന്നിവിടങ്ങളിൽ SP-03 ക്ലറിക്കൽ പൊസിഷനുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആവശ്യമായ സ്റ്റാഫിങ് റിക്വയർമെന്റുകളുള്ള, ആദ്യമപേക്ഷിക്കുന്ന 100 പേർക്കാണ് മുൻഗണന നൽകുക. സെക്കൻഡറി സ്കൂൾ ഡിപ്ലോമ, പോസ്റ്റ് സെക്കൻഡറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് അല്ലെങ്കിൽ ഹയർ എന്നിവയാണ് അഭികാമ്യമായ വിദ്യാഭ്യാസ യോഗ്യത. രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. പ്രതിവർഷം 58,307 ഡോളർ മുതൽ 64,361 ഡോളർ വരെയാണ് ക്ലറിക്കൽ പോസ്റ്റിലേക്കുള്ള ശമ്പളം. ഈ മാസം 31 ആണ് ( ജൂലൈ 31 ) അപേക്ഷിക്കാനുള്ള അവസാന തീയതി.
ക്ലറിക്കൽ തസ്തികകൾ – ഒന്റാരിയോ
സഡ്ബറിയിൽ SP-01 മുതൽ SP-04 വരെ, ഒട്ടാവയിൽ ES-02, ES-03, ES-04 എന്നിങ്ങനെയാണ് ഒഴിവ്. സഡ്ബറിയിൽ ഈ തൊഴിലുകൾക്ക് അപേക്ഷിക്കുന്നതിനായി മുൻകാല പ്രവർത്തിപരിചയം ഒന്നും ആവശ്യമില്ല എന്നതാണ് പ്രത്യേകത. SP01, SP02, SP03 തുടങ്ങിയ തസ്തികകളിൽ രണ്ടു വർഷത്തെ സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ തതുല്യമായ ഏതെങ്കിലും യോഗ്യതയാണ് വിദ്യാഭ്യാസപരമായ മാനദണ്ഡം. SP04ന് സെക്കൻഡറി സ്കൂൾ ഡിപ്ലോമയാണ് ആവശ്യം. ആദ്യം അപേക്ഷിക്കുന്ന 200 ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. സെപ്റ്റംബർ 19 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രതിവർഷം 67,619 ഡോളർ മുതൽ 80,124 ഡോളർ വരെയാണ് ഒട്ടാവയിലെ തസ്തികകളിലേക്കുള്ള ശമ്പള നിരക്ക്. ജൂനിയർ ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഇന്റർമീഡിയേറ്റ് ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ് ഫോർ സർവീസ്, ഇന്നവേഷൻ ആൻഡ് ഇന്റഗ്രേഷൻ ബ്രാഞ്ചസ് എന്നീ പൊസിഷനുകളിലാണ് ഒഴിവുകൾ. ആവശ്യമായ പ്രവർത്തി പരിചയത്തിനൊപ്പം എക്കണോമിക്സ്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോഗ്രഫി, ജിയോഗ്രഫിക്ക് ഇൻഫർമേഷൻ സിസ്റ്റം എന്നിവയിൽ ബിരുദവും ആവശ്യമാണ്. നവംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഓഡിറ്റർ – ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്‌കചെവൻ
പടിഞ്ഞാറൻ കാനഡയിൽ AU-03 ലെവൽ തൊഴിലുകളിലേക്കായി ടാക്സ്, ഓഡിറ്റ്, അക്കൗണ്ടിംഗ് പ്രൊഫഷണലുകളെ നിയമിക്കുന്നു.
ലൊക്കേഷൻ : Vancouver, (British Columbia); Surrey, (British Columbia); Victoria, (British Columbia); Kelowna, (British Columbia); Penticton, (British Columbia); Prince George, (British Columbia); Calgary, (Alberta); Edmonton, (Alberta); Regina, (Saskatchewan); Saskatoon, (Saskatchewan); and Winnipeg, (Manitoba). പ്രതിവർഷം 95,745 ഡോളർ മുതൽ 117,752 ഡോളർ വരെയാണ് ശമ്പളം. ജൂലൈ 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
