നിങ്ങൾ ദിവസവും പ്രമേഹ ഇൻസുലിൻ എടുക്കുന്നവരാണോ?, എന്നാൽ കാനഡയന്മാർക്ക് ഇനി ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രമേഹ ഇൻസുലിൻ എടുത്താൽ മതിയെന്ന് മരുന്ന് നിർമ്മാതാക്കളായ Novo Nordisk.
Awiqli എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ഇൻസുലിൻ icodec, ലോകത്തിലെ ആദ്യത്തെ ആഴ്‌ചയിലൊരിക്കൽ മാത്രം കുത്തിവെയ്ക്കുന്ന പ്രമേഹ ഇൻസുലിൻ ജൂൺ 30 മുതൽ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരുടെ ചികിത്സയ്ക്കായി മാർച്ചിൽ ഹെൽത്ത് കാനഡ അംഗീകരിച്ച ഉൽപ്പന്നം ലഭ്യമാകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.
ലോകത്തിൽ ആദ്യം; പ്രതിവാര പ്രമേഹ ഇൻസുലിൻ കാനഡയിൽ
Reading Time: < 1 minute






