dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

പാകിസ്താനിലെ റെയില്‍വേ സ്റ്റേഷനില്‍ ചാവേറാക്രമണം; 24 മരണം

Reading Time: < 1 minute

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ മരിച്ചു. 40ലധികം പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ​ഗുരുതരമാണ്.
സൈനിക ഉദ്യോ​ഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത്. സൂയിസൈഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *