dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #Travel

കാനഡ; വാഹനങ്ങളിൽ സ്വന്തം ചിലവിൽ ട്രാക്കിങ് ഉപകരണങ്ങൾ വെക്കണം: ഉടമകളോട് ഇൻഷുറൻസ് കമ്പനികൾ

Reading Time: < 1 minute

മോഷണം ചെറുക്കുന്നതിനായി ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിക്കാൻ വാഹന ഉടമകൾക്ക് നിർദ്ദേശം നൽകി കൂടുതൽ കനേഡിയൻ ഓട്ടോ ഇൻഷുറൻസ് കമ്പനികൾ. എന്നാൽ ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചിലവ് ചില കമ്പനികൾ മാത്രമേ വഹിക്കുന്നുള്ളു.. മറ്റുള്ള കമ്പനികൾ വാഹന ഉടമകൾ സ്വയം ഈ ചിലവ് വഹിക്കാനാണ് നിർദ്ദേശിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ കാനഡയിൽ വാഹനമോഷണം 329 ശതമാനം വർദ്ധിച്ചിട്ടുണ്ട് എന്നാണ് ഈ മേഖലയിലെ ഇൻഷുറൻസ് കമ്പനികൾ വിലയിരുത്തുന്നത്. 2022ൽ മാത്രം ഒരു ബില്യൺ ഡോളറോളം ഇത് പ്രകാരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ ( ഐബിസി ) വ്യക്തമാക്കുന്നു. വാഹനം മോഷണം കുറയ്ക്കാനാണ് ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നതെന്നും, മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ വീണ്ടെടുക്കുന്നതിന് ട്രാക്കിംഗ് ഉപകരണങ്ങൾ സഹായിക്കുമെന്നും ഐബിസി ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *