dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനൊരുങ്ങി യുകെ

Reading Time: < 1 minute

കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയാനായി ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കുന്നതിനുള്ള പദ്ധതികൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് പ്രഖ്യാപിക്കും. കൂടാതെ യുവതലമുറ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തടയാനുള്ള നിയമം കൊണ്ടുവരാനുള്ള സർക്കാരിൻ്റെ ഉദ്ദേശം ആവർത്തിക്കുകയും ചെയ്യും. വേപ്പുകളിൽ ഉപയോഗിക്കുന്ന സുഗന്ധങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുന്നതിന് പുറമെ ലളിതമായ പാക്കേജുകൾ പുതിയ നിയമത്തിൽ ഊന്നൽ നൽകും. വേപുളകളിലേക്കും ഇ-സിഗരറ്റുകളിലേക്കുമുള്ള കുട്ടികളുടെ ആകർഷണം കുറയ്ക്കാനാണ് ഈ മാറ്റങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. “ഈ വർഷം 15 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് നിയമപരമായി സിഗരറ്റ് വിൽക്കുന്നത് തടയാനുള്ള ലക്ഷ്യത്തിനൊപ്പം, ഈ മാറ്റങ്ങൾ കുട്ടികളുടെ ആരോഗ്യം ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശാശ്വതമായ ഒരു പരിഹാരമാകും,” സുനക് പ്രസ്താവനയിൽ പറഞ്ഞു. തടയാൻ കഴിയുന്ന മരണകാരണമാണ് പുകവലി, പുകയിലെ ഉൽപ്പങ്ങൾ ഉപയോഗിക്കാതായൽ, ക്യാൻസർ മൂലമുണ്ടാകുന്ന നാലിൽ ഒന്ന് മരണങ്ങൾ അല്ലങ്കിൽ വർഷംതോറുമുണ്ടാകുന്ന 80,000 മരണങ്ങൾ തടയാനാകും. 2009 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് പുകയില വാങ്ങാൻ കഴിയില്ലെന്നർത്ഥം വരുന്ന ഒരു നിയമം പാസാക്കാനുള്ള പദ്ധതികൾ സുനക് കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു . പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കാൻ വേപ്പുകൾക്കും കഴിയും എന്ന കാഴ്ചപ്പാട് നിലനിൽക്കുമ്പോളും, അവ യുവാക്കൾക്കിടയിൽ നിക്കോട്ടിൻ ആസക്തി ഉളവാക്കുമെന്ന് ആശങ്കയുണ്ട്.11-നും 15-നും ഇടയിൽ പ്രായമുള്ളവരിൽ 9 ശതമാനം കുട്ടികൾ ഇപ്പോൾ അവ ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വേപ്പിന്റെ എല്ലാ ഫ്ലേവറുകളും നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡിസംബറിൽ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *