വിശ്വാസത്താൽ നെയ്ത കുടുംബങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ 11 മുതൽ 13 വരെ ടൊറന്റോയിലെ ദി കനേഡിയൻ മാർത്തോമ്മാ ഇടവകയിൽ വച്ച് കുടുംബ സംഗമം സംഘടിപ്പിച്ച് മാർത്തോമ്മാ സഭ. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാനഡ റീജനിലെ മാർത്തോമ്മാ ഇടവകളിലെ കുടുംബങ്ങൾ ഒത്തുചേർന്നു. 275 ഓളം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു
കുടുംബ സംഗമം ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. വാട്ടർലൂ മൗണ്ട് സീയോൻ ഇവാഞ്ചലിക്കൽ ലൂതറൻ ചർച്ച് വികാരി റവ.ഡോ.ഫിലിപ്പ് മത്തായി മുഖ്യ പ്രഭാഷകനായി. റവ.ഡോ.എം.ജെ ജോസഫ്, ഡോ.മേരി ഫിലിപ്പ്, റവ.എബ്രഹാം തോമസ്, ടോം ഫിലിപ്പ്, ജോർജി ജോൺ മാത്യു എന്നിവർ വിവിധ ക്ലാസുകൾക്ക് ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രമുഖ ആത്മികവക്താക്കളും,വൈദീകരും, അനേക കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. അലക്സ് അലക്സാണ്ടർ പബ്ലിസിറ്റി കൺവീനർ ആയിരുന്നു.







