ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബറിലെ കനേഡിയൻ റീട്ടെയിൽ വിൽപ്പന മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മൊത്തത്തിലുള്ള റീട്ടെയിൽ വിൽപ്പന നവംബറിൽ 67.6 ബില്യൺ ഡോളറായിരുന്നു.
ഡിസംബറിലെ ചില്ലറ വിൽപ്പനയിൽ 1.6 ശതമാനം നേട്ടമുണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പ്രാഥമിക കണക്കുകൾ പറയുന്നു. ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാകുമെന്ന് ബിഎംഒ സീനിയർ ഇക്കണോമിസ്റ്റ് ഷെല്ലി കൗശിക് പറഞ്ഞു.
നവംബറിൽ, മോട്ടോർ വാഹന, പാർട്സ് ഡീലർമാരുടെ വിൽപ്പന രണ്ട് ശതമാനം ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു. കൂടാതെ പെട്രോൾ സ്റ്റേഷനുകളിലും ഇന്ധന വിൽപ്പനക്കാരിലും 0.7 ശതമാനം വർധനയുണ്ടായി. അതേസമയം സൂപ്പർമാർക്കറ്റുകളിലും കൺവീനിയൻസ് സ്റ്റോറുകൾ ഒഴികെയുള്ള മറ്റ് പലചരക്ക് ചില്ലറ വ്യാപാരികളുടെയും വിൽപ്പന 1.5 ശതമാനവും ഭക്ഷണ-പാനീയ റീട്ടെയിലർമാരുടെ വിൽപ്പന നവംബറിൽ 1.6 ശതമാനം ഇടിഞ്ഞു. വോളിയം കണക്കിലെടുത്താൽ, മൊത്തത്തിലുള്ള കനേഡിയൻ റീട്ടെയിൽ വിൽപ്പന നവംബറിൽ 0.4 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
നവംബറിലെ റീട്ടെയിൽ വിൽപ്പന 67.6 ബില്യൺ ഡോളർ; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Reading Time: < 1 minute