പ്രവിശ്യകളിലെ സ്‌കൂളുകളില്‍ പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍(പിഎഎല്‍) നല്‍കി കനേഡിയൻ പ്രവിശ്യകൾ. ന്യൂ ബ്രൺസ്‌വിക്ക്, സസ്‌കാച്ചെവൻ, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളാണ് പിഎഎല്‍ നല്‍കിയത്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുമതിയുള്ള കാനഡയിലെ ഏക സ്‌കൂളുകളാണ് ഡിഎല്‍ഐകള്‍. ന്യൂ ബ്രൺസ്‌വിക്ക് മാർച്ച് 18 മുതലും ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ മാർച്ച് 19 നും സസ്‌കാച്ചെവാനിൽ മാർച്ച് 13 മുതലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി പിഎഎല്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതായി ഐആര്‍സിസി റിപ്പോർട്ട് പറയുന്നു.







