dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ചാരിറ്റബിൾ സംഭാവനയിലെ നികുതി കിഴിവ്; സമയപരിധി നീട്ടാൻ ഫെഡറൽ സർക്കാർ

Reading Time: < 1 minute

നികുതി റിട്ടേണുകളിൽ ചാരിറ്റബിൾ സംഭാവനകൾ ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി അവസാനം വരെ നീട്ടാനൊരുങ്ങി ഫെഡറൽ സർക്കാർ. പ്രീമിയർമാർ ഇക്കാര്യം ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെട്ടതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഡൊമിനിക് ലെബ്ലായുടെ പ്രഖ്യാപനം. പുതുവർഷത്തിൽ പാർലമെൻ്റ് പുനരാരംഭിക്കുമ്പോൾ നിയമനിർമ്മാണം സർക്കാർ അവതരിപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് പറയുന്നു.
നാലാഴ്ചത്തെ കാനഡ പോസ്റ്റ് സമരത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ലെബ്ലായുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്തെ സമരം സംഭാവനയിൽ ഇടിവുണ്ടാക്കിയതായി ചാരിറ്റി സംഘടനകൾ വ്യക്തമാക്കിയിരുന്നു. പണിമുടക്കിന് ശേഷം ചെക്കുകൾ അയയ്ക്കുന്നതിൽ ഇല്ലാതായിരുന്നു. ഉദാഹരണത്തിന്, സാൽവേഷൻ ആർമി ഈ വർഷം അവധിക്കാല സംഭാവനകളിൽ 50 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *