dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ പത്തിൽ ഒരാളുടെ പാക്കേജ് മോഷണം പോകുന്നതായി റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിൽ പാക്കേജ് മോഷണം കൂടുന്നതായി സർവേ. പത്ത്  പേരിൽ ഒരാളുടെയെങ്കിലും പാക്കേജ് കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടതായി സർവേ പറയുന്നു. ഒക്‌ടോബർ 9 മുതൽ 11 വരെ1,517 കനേഡിയന്മാർക്കിയയിലാണ് സർവേ  നടത്തിയത്. 67 ശതമാനം പേരും പാക്കേജുകൾ മോഷണം പോകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. 19 ശതമാനം പേർ ഒരിക്കലെങ്കിലും തങ്ങളുടെ പാക്കേജുകൾ മോഷണം പോയതായും സർവേ പറയുന്നു.
ഉപഭോക്തക്കൾ പ്രശ്‌നത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാവുകയും കൊറിയർ സർവ്വീസുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്തതോടെ പോർച്ച് പൈറസി കുറയ്ക്കാൻ ആയിട്ടുണ്ടെന്ന് ഫെഡെക്‌സ് കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ജെയിംസ് ആൻഡേഴ്‌സൺ പറഞ്ഞു. എന്നാൽ വാതിൽപ്പടിയിൽ നിന്നും പാക്കേജുകൾ എടുത്ത് കൊണ്ട് പോകുന്നതിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും ആൻഡേഴ്സൺ പറഞ്ഞു. ഇതിനായി ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. പാക്കേജ് മോഷണം തടയാൻ പാക്കേജ് ട്രാക്കിംഗ് ഉപയോഗിക്കുകയോ, ഡെലിവറി അഡ്രസായി ഔദ്യോഗിക മേൽവിലാസം ഉപയോഗിക്കുകയോ,സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിലാസം നല്കുകയോ ചെയ്യാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *