കനേഡിയൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് ഡീപോർട്ടേഷൻ ഭീതി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. പ്രവിശ്യയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാര്‍ ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് അറിയിച്ചത്. പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ ഓഫീസ് ഡയറക്ടര്‍ ജെഫ് യങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി പ്രതിഷേധ പരിപാടി സംഘാടകരിലൊരാളായ രൂപീന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു.
സര്‍ക്കാരിന് ആവശ്യമായ എല്ലാ വിവരങ്ങളും തങ്ങള്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ സര്‍ക്കാരിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും സിംഗ് വ്യക്തമാക്കി. സര്‍ക്കാര്‍ തങ്ങളുമായി സഹകരിക്കാമെമെന്ന് അറിയിച്ചിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.
2024-ൽ സ്ഥിരതാമസത്തിനുള്ള തൊഴിലാളികളുടെ എണ്ണം 2,100-ൽ നിന്ന് 1,600 ആയി കുറയ്ക്കാനുള്ള പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി കാനഡയിൽ സ്ഥിര താമസത്തിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഇത് കുറയ്ക്കും.
കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു
Reading Time: < 1 minute






