ഒട്ടാവ: ഈ മാസം ആദ്യത്തിൽ കാനഡയിൽ നടന്ന സംഘർഷത്തിനു പിന്നാലെ പൂജാരിക്കെതിരെ നടപടിയുമായി ക്ഷേത്രം. ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രം അധികൃതരാണു പൂജാരിയായ രജീന്ദർ പ്രസാദിനെ പുറത്താക്കിയത്. വിദ്വേഷ പ്രസംഗം നടത്തിയെന്നു കാണിച്ചായിരുന്നു ക്ഷേത്രം പ്രസിഡന്റ് മധുസൂദനൻ ലാമയുടെ നടപടി. പ്രതിഷേധങ്ങൾക്കു പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.
നവംബർ മൂന്നിനായിരുന്നു സംഭവം നടന്നത്. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ക്ഷേത്രത്തിലെ ഒരു പരിപാടിയിലേക്ക് ഖലിസ്ഥാനി പതാകകളുമായി ഒരു വിഭാഗം സിഖുകാർ എത്തുകയായിരുന്നു. ക്ഷേത്രത്തിൽ സംഘം ആക്രമണം അഴിച്ചുവിട്ടതായും ആരോപണം ഉയർന്നിരുന്നു. സംഭവത്തിനു പിന്നാലെയാണ് ഹിന്ദു-സിഖ് വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്.







