ബ്രാംപ്റ്റണിൽ ‘ ഡിപ്ലോമ മിൽ ‘ പോലെ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ കോളേജുകൾ ഉണ്ടെന്നും, വിദേശ വിദ്യാർത്ഥികളെ ഇവർ എടിഎമ്മുകൾ പോലെയാണ് കാണുന്നതെന്നും മേയർ പാട്രിക് ബ്രൗൺ. നഗരത്തിൽ ഇത്തരം 70 മുതൽ 80 വരെ സ്ഥാപനങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറൽ പ്രവിശ്യാ ഗവൺമെന്റുകൾ അടുത്തിടെ സ്വീകരിച്ച നടപടികൾ അടിസ്ഥാന അക്കാദമിക നിലവാരം പോലും പുലർത്താത്ത സിറ്റിയിലെ സ്വകാര്യ പോസ്റ്റ് സെക്കൻഡറി ഇൻസ്റ്റിറ്റ്യൂഷനുകളെ നിയന്ത്രിക്കാൻ സഹായിക്കുമെന്നതിൽ അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അൽഗോമ യൂണിവേഴ്സിറ്റിയുടെ ബ്രാംപ്റ്റൺ ക്യാമ്പസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ നിയന്ത്രണം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നിലവിൽ വന്നശേഷം ഇത്തരം പല സ്ഥാപനങ്ങൾക്കും കടിഞ്ഞാൺ ഇടാനായെന്നും അദ്ദേഹം പറഞ്ഞു.
ബ്രാംപ്റ്റണിൽ ചില സ്വകാര്യ കോളേജുകൾ വിദേശ വിദ്യാർത്ഥികളെ എടിഎമ്മുകളായി കാണുന്നു : പാട്രിക് ബ്രൗൺ

Reading Time: < 1 minute