ഈ വര്‍ഷംജി7 ഉച്ചകോടിക്ക് കാനഡ അധ്യക്ഷത വഹിക്കും. ആല്‍ബെര്‍ട്ടയിലെ കനാനസ്‌കിസിലാണ് 2025 ജി7 ഉച്ചകോടി നടക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, യുകെ, ഇറ്റലി, കാനഡ എന്നിവയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി7. ഇതിന് ചാര്‍ട്ടറോ ഓഫീസുകളോ സ്ഥിരമായ ഭരണനിര്‍വ്വഹണമോ ഇല്ല. ഔപചാരിക വോട്ടുകളില്ലാതെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഈ വര്‍ഷം കാനഡ നേതൃത്വം നല്‍കുമ്പോള്‍ നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ക്ക് നല്‍കുമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
2025 ല്‍ ജി7 ഉച്ചകോടി കാനഡയിൽ

Reading Time: < 1 minute