dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News #Travel #Uncategorized

ടൊറൻ്റോയിലെ പാർക്കിംഗ് നിയമലംഘനം; ആഗസ്ത് 1 മുതൽ കൂടുതൽ പണം നൽകേണ്ടിവരും, പിഴയിൽ 230% വരെ വർധന

Reading Time: < 1 minute

ടൊറൻ്റോയുടെ പാർക്കിംഗ് നിയമങ്ങൾ ശക്തമാക്കി പ്രവിശ്യ. ഇതിന്റെ ഭാ​ഗമായി ആഗസ്ത് 1 മുതൽ പാർക്കിംഗ് നിയമലംഘനങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടിവരും. 123 കുറ്റകൃത്യങ്ങൾക്കുള്ള പിഴയിൽ ചില കേസുകളിലെ പിഴയിൽ 230 ശതമാനത്തിലധികം വർധനവ് വരുത്തിട്ടുണ്ട്.
റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയാണ് പിഴ വർധിപ്പിക്കുന്നതെന്ന് സിറ്റി വ്യക്തമാക്കുന്നു. ഏപ്രിലിൽ മാസത്തിൽ വർധന സിറ്റി കൗൺസിൽ അംഗീകരിച്ചിരുന്നു.
സൈക്കിൾ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷിതമായ യാത്രയെ തടസ്സപ്പെടുത്തുന്ന വാഹനങ്ങളെ ഇത് ബാധിക്കും. നിരോധിത വാഹനങ്ങൾ ഫൂട്പാത്തിലോ കാൽനട വഴികളിലോ സൈക്കിൾ പാതകളിലോ പാർക്ക് ചെയ്യുന്നതിനുള്ള പിഴ 60 ഡോളറിൽ നിന്ന് 200 ഡോളറായി മൂന്നിരട്ടിയായി വർധിപ്പിച്ചു. ഇൻ്റർസെക്ഷനുള്ളിൽ നിർത്തിയാൽ $60 മുതൽ $200 വരെ പിഴ അടയ്ക്കേണ്ടിവരും. മീറ്ററിന് പണം നൽകാതെ വാഹനം പാർക്ക് ചെയ്താലുള്ള പിഴ 30 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *