കാനഡയുടെ 157ആം ജന്മദിനത്തിന്റെ ഭാഗമായി ആഘോഷ പരിപാടികൾക്ക് തുടക്കം. കനേഡിയൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ജനങ്ങൾ ഇന്ന് മെമ്മോറിയൽ ഡേയും ആചരിക്കു ക്കുന്നുണ്ട്.
കനേഡിയൻ തലസ്ഥാനമായ ഒട്ടാവയാണ് ഇത്തവണയും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. LeBreton Flats Park, Parliament Hill എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 1:15 നാണ് പകൽ സമയത്തെ പ്രധാന പരിപാടികൾ നടക്കുന്നത്. Bedouin Soundclash Marie-Ma എന്നിവരെപ്പോലെയുള്ള കലാകാരൻമാർ അണിനിരക്കുന്ന സംഗീത പരിപാടി ഉൾപ്പടെ കുടുംബങ്ങൾക്കായി നിരവധി പരിപാടികളാണ് അരങ്ങേറുക. ഡെപ്യൂട്ടി പ്രധാന മന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റീയ ഫ്രീലാൻഡ്, ഹെറിറ്റേജ് മിനിസ്റ്റർ Pascale St-Onge എന്നിവർ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഉച്ചക്ക് ഒരുമണിക്ക് റോയൽ കനേഡിയൻ എയർ ഫോഴ്‌സിന്റെ പ്രകടനം ഉണ്ടായിരിക്കും. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗവർണർ ജനറൽ മേരി സൈമണും ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ ചടങ്ങിന്റെ ഭാഗമാകും.
കാനഡയ്ക്ക് 157ആം ജന്മദിനം : ആഘോഷങ്ങൾക്ക് തുടക്കം

Reading Time: < 1 minute