dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി; സാൻ ഫെർണാണ്ടോക്ക് വാട്ടർ സല്യൂട്ട്

Reading Time: < 1 minute

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നം യാഥാർഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്ന് പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ഷിപ്പുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. 8000 കണ്ടയിനറുകളാണ് കപ്പലിലുള്ളത്. ഇതിൽ 2000 കണ്ടയിനറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. കണ്ടയിനറുകളിൽ എന്താണുള്ളത് എന്നത് സസ്‌പെൻസായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽറണ്ണാണ് ഇന്ന് നടക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *