കുടുംബത്തിനെതിരായ ഭീഷണിയിൽ ആശങ്കയുണ്ടെന്നും എന്നാൽ, രാഷ്ട്രീയ വിമർശനങ്ങളിൽ കുറവ് വരുത്തില്ലെന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പിയർ പൊലിയേവ്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പോളിയെവ് പ്രതികരിച്ചിരുന്നു. രാഷ്ട്രീയമായ ആക്രമങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
വെടിവെപ്പ് നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം നൽകിയ റേഡിയോ അഭിമുഖങ്ങളിൽ രാഷ്ട്രീയക്കാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വർദ്ധിച്ച ഭീഷണികളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഹിംസയിലൂടെയല്ല, വാക്കുകളിലൂടെയാണ് രാഷ്ട്രീയ യുദ്ധം ജയിക്കേണ്ടതെന്ന് പോളിയെവ് വ്യക്തമാക്കി. രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് കനേഡിയൻ പ്രസിഡൻ്റ് ജസ്റ്റിൻ ട്രൂഡോയും രംഗത്ത് എത്തിയിരുന്നു.







