dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

തിരിച്ചടി; റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിൽ പരിധി പ്രഖ്യാപിച്ച് ക്യുബെക്ക്

Reading Time: < 1 minute

റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (PRTQ) കീഴിൽ ഇൻവിറ്റേഷൻ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പരിമിതപ്പെടുത്ത് ക്യുബെക്ക്.
ഇതോടെ ഏതെങ്കിലും ഒരു രാജ്യത്ത് നിന്ന് ഇൻവിറ്റേഷൻ ലഭിക്കുന്ന വിദേശ പൗരന്മാരുടെ അനുപാതം 25 ശതമാനത്തിൽ കൂടരുത്.
ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്ന നിയമം 2025 ഒക്ടോബർ 9 തുടരും.
ഈ നയം നിലവിൽ റഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് മാത്രമേ ബാധകമാകൂ. എന്നാൽ റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് പകരമായി സജ്ജീകരിച്ചിട്ടുള്ള സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന് (പിഎസ്ടിക്യു) ബാധകമായേക്കുമെന്ന് ക്യുബെക്ക് ഇമി​ഗ്രേഷൻ മന്ത്രി ജീൻ ഫ്രാൻകോയിസ് റോബർജ് പറഞ്ഞു. എന്നാൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെ അനുപാതത്തിൽ ഈ നയം സ്വാധീനം ചെലുത്തില്ലെന്ന് സർക്കാർ കൂട്ടിച്ചേർത്തു. റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിനായുള്ള അപേക്ഷകളിൽ പ്രകടമായ കുറവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *