യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികൻ മാർക്കസ് വാണ്ട്റ്റ് , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ (ഐഎസ്എസ്) കുപ്പോളയിൽ നിന്നുമുള്ള അതിശയകരമായ ദൃശ്യങ്ങൾ പങ്കുവെച്ചു. നീല നിറത്തിൽ തിളങ്ങുന്ന ഭൂമിയെയാണ് വിഡിയോയിൽ കാണുന്നത്. ഐഎസ്എസിൻ്റെ “ലോകത്തിലേക്കുള്ള ജാലകം” എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്തു നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) നിർമ്മിച്ച കുപ്പോള, ഐഎസ്എസിൻ്റെ ആകർഷകമായൊരു സവിശേഷതയാണ്, ബഹിരാകാശ സഞ്ചാരികൾക്ക് ദൂരെ നിന്ന് തിളങ്ങുന്ന ഭൂമിയേലേക്കു നോക്കാൻ സഹായിക്കുന്ന നിധിയായിട്ടാണ് അവിടം അറിയപ്പെടുന്നത്. ഏഴ് ജാലകങ്ങളുള്ള മൊഡ്യൂൾ ഫോട്ടോഗ്രാഫിക്ക് മാത്രമല്ല, ബഹിരാകാശ പേടകങ്ങളുടെ ഡോക്കിംഗ്, ബഹിരാകാശത്തുകൂടിയുള്ള സഞ്ചാരങ്ങളുടെ സൂക്ഷ്മമായ ഓർകെസ്ട്രേഷൻ തുടങ്ങിയ ബഹിരാകാശ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
ആക്‌സിയം മിഷൻ 3 ൻ്റെ ഭാഗമായി ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ 2024 ജനുവരി 18 ന് ഐഎസ്എസ്സിലേക്കുള്ള മാർക്കസ് വാൻഡിൻ്റെ യാത്ര ആരംഭിച്ചത്.
