ഫെബ്രുവരിയിലെ വാർഷിക ഭവന നിർമ്മാണ നിരക്ക് ജനുവരിയെ അപേക്ഷിച്ച് 14 ശതമാനം വർധിച്ചതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ. ജനുവരിയിൽ 2,23,176 ആയിരുന്ന വാർഷിക ഭവന നിർമ്മാണ നിരക്ക് ഫെബ്രുവരിയി 2,53,468 യൂണിറ്റായി ഉയർന്നു.
ടൊറന്റോയിൽ ഫെബ്രുവരിയിലെ യഥാർത്ഥ ഭവന നിർമ്മാണ നിരക്ക് 10 ശതമാനവും വാൻകൂവറിൽ 82 ശതമാനവും വർധിച്ചു. ഇത് ഇരു നഗരങ്ങളിലും ബഹുവിധ യൂണിറ്റ് നിർമ്മാണങ്ങൾ കൂടുതലുള്ളതുകൊണ്ടാണ്. മോൺട്രിയോളിൽ, മൾട്ടി-യൂണിറ്റ് നിർമ്മാണങ്ങളും ഒറ്റയ്ക്കുള്ള വീടുകളുടെ നിർമ്മാണവും കുറഞ്ഞതിനെ തുടർന്ന് യഥാർത്ഥ നിരക്ക് 9 ശതമാനം കുറഞ്ഞു.
ഗ്രാമീണ മേഖലകളിലെ വാർഷിക നിർമ്മാണ നിരക്ക് 14,835 യൂണിറ്റായിരുന്നു. ഫെബ്രുവരിയിലെ സീസണൽ അഡ്ജസ്റ്റ്മെന്റ് വരുത്തിയ വാർഷിക നിരക്കുകളുടെ ആറുമാസത്തെ ശരാശരി 245,665 യൂണിറ്റായിരുന്നു, ജനുവരിയിലെ 244,638 യൂണിറ്റിൽ നിന്ന് 0.4% വർധന.
