2024-ൽ ഫോൺ, ഇൻ്റർനെറ്റ്, ടെലിവിഷൻ സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ 38 ശതമാനം ഉയർന്നതായി കനേഡിയൻ ടെലികമ്മ്യൂണിക്കേഷൻ ഇൻഡസ്ട്രി വാച്ച് ഡോഗ്. 2023 ഓഗസ്റ്റ് 1 നും 2024 ജൂലൈ 31 നും ഇടയിൽ ഉപഭോക്താക്കളിൽ നിന്ന് 20,147 പരാതികൾ ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. ബില്ലിങ്, വില, സേവന നിലവാരം എന്നിവയെക്കുറിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത്.
അപ്രതീക്ഷിത നിരക്കുകൾ, അപ്രതീക്ഷിതമായ നിരക്ക് വർധന, അല്ലെങ്കിൽ വാഗ്‌ദാനം ചെയ്‌ത ക്രെഡിറ്റുകളോ റീഫണ്ടുകളോ നൽകുന്നതിൽ തടസം എന്നിവയാണ് പരാതിയിൽ ഭൂരിഭാഗവും. ബില്ലിംഗ് പ്രശ്‌നം മുൻ വർഷത്തേക്കാൾ 47 ശതമാനം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടുതൽ ഉപഭോക്താക്കളും തങ്ങളുടെ പ്ലാനുകൾ വ്യക്തമല്ലെന്നും പരാതിയുണ്ട്, ഈ വിഭാഗത്തിലെ പരാതികൾ 35 ശതമാനം ഉയർന്നു.
റോജേഴ്‌സ് സർവീസിനെ കുറിച്ചുള്ള പരാതിയിൽ 24 ശതമാനത്തിലധികം വർധനയും, ടെലസിനെ കുറിച്ചുള്ള പരാതിയിൽ 53 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്. കൂടാതെ ബെല്ലിനെ കുറിച്ചുള്ള പരാതിയിൽ ഏകദേശം 46 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു.
കാനഡയിൽ ടെലികോം പരാതിയിൽ റെക്കോർഡ്
Reading Time: < 1 minute






