dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

ഒന്റാരിയോയിൽ ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റിന്യൂവൽ ജൂലൈ ഒന്ന് മുതൽ

Reading Time: < 1 minute

ഒന്റാരിയോയിലെ ഡ്രൈവർമാർക്ക് ഇനി ലൈസൻസ് പ്ലേറ്റ്സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ല. ഓട്ടോമാറ്റിക്കായി ലൈസൻസ് പ്ലേറ്റ്സ് പുതുക്കുന്നതിനുള്ള സംവിധാനം കാനഡ ഡേയിൽ ( ജൂലൈ 1 )ആരംഭിക്കും.
ഓംനി ബസ് ബില്ലിന്റെ ഭാഗമായാണ് നടപടി നേരത്തെ പ്രഖ്യാപിച്ചത്. ഓൺലൈനായോ സർവീസ്ഒന്റാരിയോ വഴിയോ പ്ലേറ്റുകൾ ഡ്രൈവർമാർ തന്നെ സ്വന്തമായി പുതുക്കണം എന്ന വ്യവസ്ഥയാണ് പുതിയ നീക്കം വഴി ഇല്ലാതാവുന്നത്. ഓട്ടോമാറ്റിക്ക് റിന്യൂവൽ സംവിധാനം എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും ബാധകമാണ്. ലൈറ്റ് ഡ്യൂട്ടി ട്രക്കുകൾ,മോട്ടോർ സൈക്കിളുകൾ, മോപെഡ്സ് എന്നിവ ഇതിൽ ഉൾപ്പെടും. സാധുതയുള്ള ഇൻഷുറൻസ് കൈവശമുള്ളതും പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യാത്ത ഡ്രൈവർമാരുടെ ലൈസൻസ് പ്ലേറ്റുകൾ കാലാവധി എത്തുന്നതിന് 90 ദിവസം മുമ്പ് തന്നെ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും.
ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് പുതുക്കൽ അവതരിപ്പിക്കുന്ന നോർത്ത് അമേരിക്കയിലെ ആദ്യ പ്രദേശമാണ് ഒന്റാരിയോ എന്ന് സർക്കാർ വ്യക്തമാക്കി. ഇതുവഴി ഒന്റാരിയോയിലെ എട്ടു മില്യണോളം വരുന്ന ഡ്രൈവർമാരുടെ 900,000 മണിക്കൂറുകൾ പ്രതിവർഷം ലാഭിക്കാമെന്നും കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *