dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

കൺസർവേറ്റീവുകൾക്ക് പിന്തുണ കുറയുന്നു; നാനോസ്

Reading Time: < 1 minute

ജനപിന്തുണയുടെ കാര്യത്തിൽ കൺസർവേറ്റീവ് പാർട്ടിയുമായുള്ള അന്തരം കുറച്ച് ലിബറൽസ്. കൺസർവേറ്റീവ് പാർട്ടിയുടെ 20 ശതമാനം എന്ന ജനപിന്തുണ 12 ശതമാനമായി ചുരുങ്ങി എന്ന് നാനോസ് റിസർച്ച് വ്യക്തമാക്കുന്നു. പാർട്ടിയുടെ മാസങ്ങളായുള്ള മേൽക്കോയ്മയ്ക്കാണ് ഇതോടെ കോട്ടം സംഭവിച്ചത്.
പിയർ പൊലിയേവ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി സെപ്റ്റംബർ മുതൽ ലിബറൽ സിനിമയിൽ വ്യക്തമായ ലീഡ് നിലനിർത്തി വരികയായിരുന്നു. ലിബറലുകളുടെ 23.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 42.8 ശതമാനമായിരുന്നു കൺസർവേറ്റീവുകളുടെ കഴിഞ്ഞമാസമുണ്ടായിരുന്ന ജനപിന്തുണ. എന്നാൽ കൺസർവേറ്റീവുകളുടെ ബാലറ്റ് സപ്പോർട്ട് 38 ശതമാനത്തിലേക്കെത്തുന്നുവെന്നാണ് നാനോസ് റിസർച്ച് വ്യക്തമാക്കുന്നത്. ലിബറൽസിന്റേത് 26 ശതമാനമാണ്. ക്യുബെക്കിൽ നിന്നാണ് ബാലറ്റ് സപ്പോർട്ടിലെ ഇടിവ് പ്രധാനമായും ഉണ്ടായിട്ടുള്ളത്. അതേസമയം പിയർ പോളിയെവിനുള്ള പിന്തുണയും ചെറുതായി ഇടിയുന്നതായാണ് റിപ്പോർട്ട്.

Leave a comment

Your email address will not be published. Required fields are marked *