dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Kerala #movie

100 കോടി കടന്ന് വിജയ് സേതുപതി ചിത്രം മഹാരാജ

Reading Time: < 1 minute

വിജയ് സേതുപതി നായകനായ മഹാരാജാ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നു. ലോക വ്യാപകമായിചിത്രം നേടിയ കളക്ഷനാണിത്. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ്‌ കളക്ഷൻ നേടാനും ചിത്രത്തിന് സാധിച്ചു. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് മഹാരാജ.
മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതൽ തമിഴ് , മലയാളം, തെലുഗ് , കന്നഡ, ഹിന്ദി ഭാഷകളിൽ ഓ റ്റി റ്റി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന മഹാരാജയുടെ പ്രൊമോഷൻ പരിപാടികൾക്ക് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. വിജയ് സേതുപതി നായകനായും അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തിയ മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥൻ നിർവ്വഹിച്ചത്.
ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസിയാണ് ചിത്രത്തിൻ്റെ കേരളാ വിതരണം നടത്തിയത്. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a comment

Your email address will not be published. Required fields are marked *