കാനഡയിൽ ഏകദേശം 46,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ച് ട്രാൻസ്‌പോർട്ട് കാനഡ. ഇന്റഗ്രേറ്റഡ് ചർജിങ് കൺട്രോൾ യൂണിറ്റ് തകരാറിനെ തുടർന്നാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചിരിക്കുന്നത്. 2022 മുതൽ 2025 മോഡൽ കിയ, ഹ്യുണ്ടായ്, ജെനസിസ് എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.
കാനഡയിൽ 45,974 വാഹനങ്ങളും യുഎസിൽ 208,000-ലധികം വാഹനങ്ങളും തിരിച്ചുവിളിച്ചു. ഈ വാഹനങ്ങളിലെ ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റ് കാലക്രമേണ കേടാകും. ഇതോടെ ബാറ്ററി ചാർജ് ഇല്ലാതാകുകയും, വാഹനം കുറഞ്ഞ പവർ മോഡിലേക്ക് മാറും. ഇതോടെ തകർച്ചയുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി ഏജൻസി പറയുന്നു.
തിരിച്ചുവിളിച്ച വാഹന മോഡലുകൾ
KIA EV6 (2022 മുതൽ 2024 വരെ)
ഹ്യുണ്ടായ് അയോണിക് 5 (2022 മുതൽ 2024 വരെ)
Hyundai Ioniq 6 (2023 മുതൽ 2025 വരെ)
ജെനസിസ് GV60 (2023, 2024)
ജെനസിസ് GV70 (2023 മുതൽ 2025 വരെ)
ജെനസിസ് GV80 (2023, 2024)
