dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയിൽ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് ഉയർന്നു

Reading Time: < 1 minute

കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് ഉയർന്നതായി ഐആർസിസി. മുൻ മാസത്തെ ബാക്ക്‌ലോഗ് ഡാറ്റയിൽ റിപ്പോർട്ട് ചെയ്ത 2,220,000 ൽ നിന്ന് 2,292,400 അപേക്ഷകൾ പ്രോസസ്സിംഗിലുള്ളതായി ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു. 936,600 അപേക്ഷകൾ ബാക്ക്‌ലോഗിലാണെന്ന് ജൂൺ 30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 31 ലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ബാക്ക്‌ലോഗിൽ 6.62% വർധവുണ്ടായതായും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു.
താൽക്കാലിക റസിഡൻസി അപേക്ഷകൾ കഴിഞ്ഞ മാസത്തേക്കാൾ ജൂണിൽ 11.13% വർധിച്ചു. 2024 ൻ്റെ തുടക്കത്തിൽ ഇമിഗ്രേഷൻ മന്ത്രി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയതിനുശേഷവും താൽക്കാലിക റസിഡൻസി അപേക്ഷകളുടെ ബാക്ക്‌ലോഗ് ഗണ്യമായി വർധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നു.
പെർമനൻ്റ് റെസിഡൻസി അപേക്ഷകളിലും ബാക്ക്‌ലോഗ് വർധിച്ചിട്ടുണ്ട്. എന്നാൽ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് സന്തോഷിക്കാം. കാരണം ബാക്ക്‌ലോഗ് ഏകദേശം 6% കുറയുകയും മിക്ക അപേക്ഷകളും ഇപ്പോൾ സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *