dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India #Uncategorized

ഇന്ത്യയിൽനിന്ന് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

Reading Time: < 1 minute

ഇന്ത്യയിൽനിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാവുന്ന സൗകര്യം ഈ വർഷം അവസാനത്തോടെ ലഭ്യമായേക്കും. ഇതുസംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിൽ ആദ്യഘട്ട ചർച്ച അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കും. വിനോദസഞ്ചാരവും സാംസ്കാരിക വിനിമയവും സാമ്പത്തിക ബന്ധവും വളർത്താനാണ് ലക്ഷ്യമെന്ന് റഷ്യൻ സാമ്പത്തിക വികസന മന്ത്രാലയ ഡയറക്ടർ നികിത കോൺഡ്രാറ്റ്യേവ് പറഞ്ഞു.
നിലവിൽ നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, മാലദ്വീപ്, മക്കാവു, മൗറീഷ്യസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്, ഡൊമിനിക്ക, ഒമാൻ, തായ്‍ലൻഡ്, ട്രിനിനാഡ് ആൻഡ് ടൊബാഗോ, ബാർബഡോസ്, എൽ സാൽവദോർ, ഇന്തോനേഷ്യ, ഗാബോൺ, സെനഗൽ, കസാഖ്സ്താൻ, സെയ്ന്റ് കിറ്റ്സ്, മലേഷ്യ, അംഗോള, ജമൈക്ക, ഹെയ്തി, ബുറുണ്ടി, ഇറാൻ, കുക്ക് ഐലൻസ്, ഫിജി, ഗ്രെനഡ, കിരിബാത്തി, മൈക്രോനേഷ്യ, റുവാണ്ട എന്നീ 30 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂട്ടി വിസയെടുക്കാതെ പോകാൻ കഴിയും.

Leave a comment

Your email address will not be published. Required fields are marked *