കാനഡയിലെ ചില പ്രവിശ്യകൾ ശക്തമായ ചൂടിലേക്കെന്ന് റിപ്പോർട്ട്. 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് പറയുന്നു.
ഒൻ്റാറിയോ, ക്യുബെക്ക്, ന്യൂ ബ്രൺസ്‌വിക്ക് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ചൂട് തരംഗം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കെൽസി മക്വെൻ പറഞ്ഞു. ഒൻ്റാറിയോയിലുടനീളെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ ടൊറൻ്റോ പോലുള്ള പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.
തിങ്കളാഴ്ച മുതൽ ലണ്ടൻ ഒന്റാറിയോ മുതൽ ഒട്ടാവ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് എൻവയോൺമെന്റ് കാനഡ ചൂട് മുന്നറിയിപ്പ് നൽകി. കൂടാതെ മുന്നറിയിപ്പുകൾ അൽബാനി ഫോർട്ട് മുതൽ സൂ സെൻ മേരിവരേയും നൽകിയിട്ടുണ്ട്. ഒൻ്റാറിയോയിലുടനീളമുള്ള താപനില രാത്രി 17 നും 24 നും ഇടയിൽ താഴ്ന്ന നിലയിലേക്ക് എത്തുമെന്നും റിപ്പോർട്ട് പറയുന്നു.
ബുധനാഴ്ച മുതൽ തെക്കൻ ക്യൂബെക്കിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏജൻസി പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില 34 വരെ ഉയരുമെന്നും ഈർപ്പവുമായി കൂടിച്ചേരുമ്പോൾ 40 വരെ ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. സെൻട്രൽ ക്യുബെക്കിൽ ഇന്ന് ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മക്വെൻ പറഞ്ഞു. ന്യൂ ബ്രൺസ്‌വിക്കിൽ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൂടേറിയ ദിവസമായിരിക്കും. 33 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും ഈർപ്പവുമായി കൂടിച്ചേരുമ്പോൾ 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും.
രാജ്യത്തിൻ്റെ ചില ഭാഗങ്ങൾ കടുത്ത ചൂട് അനുഭവപ്പെടാൻ പോകുമ്പോൾ ആൽബർട്ടയിൽ താപനില കുറയുമെന്ന് മക്വെൻ പറഞ്ഞു. ഇന്ന് രാവിലെ വടക്കൻ മാനിറ്റോബയിലെ പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ ആൽബെർട്ടയിലും പടിഞ്ഞാറൻ സസ്‌കാച്ചെവാനിലും, ഇടിമിന്നലിനും ഒ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ട് പറയുന്നു.
കാനഡ ശക്തമായ ചൂടിലേക്ക്,45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പ്
Reading Time: < 1 minute






