വന്‍ ഹൈപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കാനഡയില്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോര്‍ട്ട്. മലൈക്കോട്ടൈ വാലിബന്‍ ഒരു തെന്നിന്ത്യന്‍ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയില്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കാനഡിയല്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന വാലിബന്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബനിലെ പ്രധാന ആകര്‍ഷണം. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.
