അമേരിക്കയിലെ അല്‍ബാനിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 26 കാരനായ ഇന്ത്യൻ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോപാലപുരം മണ്ഡലത്തിലെ ചിയാലയില്‍ നിന്നുള്ള സായി സൂര്യ അവിനാഷ് എന്ന യുവാവാണ് മരിച്ചത്. യുഎസിലെ ഇന്ത്യാനയിലെ ട്രെയിന്‍ സര്‍വ്വകലാശാലയില്‍ 2023-20024 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു യുവാവ്. ജൂലൈ 7ന് യുവാവ് തന്റെ മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ഇരുകുടുംബങ്ങളും സമീപത്തെ വെള്ളച്ചാട്ടം കാണാന്‍ പോയി. ആ സമയത്ത് അബദ്ധത്തില്‍ യുവാവ് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എന്‍ഒസി നല്‍കുന്ന ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ഞങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറല്‍ പറഞ്ഞു.
യുഎസ്സില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Reading Time: < 1 minute