ടൊറന്റോ: ഫുഡ് ഡെലിവറി സർവീസായ സ്കിപ്പ് ദി ഡിഷസും അതിന്റെ മാതൃകമ്പനിയും കാനഡയിലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് കമ്പനി സിഇഒ വ്യക്തമാക്കി. സ്കിപ്പ് ദി ഡിഷസിൽ നിന്ന് 100 കനേഡിയൻ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പോൾ ബേൺസ് പറഞ്ഞു. അതേസമയം, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജസ്റ്റ് ഈറ്റ് ടേക്ക്‌അവേ.കോമിൽ ജോലി ചെയ്യുന്ന കാനഡയിലെ ഏകദേശം 700 ജീവനക്കാരും ജോലി നഷ്ടപ്പെടും.
സമഗ്രമായ പരിശോധനയുടെയും പുനരുദ്ധാരണത്തിന്റെയും ഫലമായാണ് ജീവനക്കാർ കുറയ്ക്കുന്നതെന്ന് ബേൺസ് ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം എളുപ്പമല്ലായിരുന്നുവെങ്കിലും കമ്പനിയുടെ വളർച്ചയ്ക്ക് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2012ലാണ് വിന്നിപെഗിൽ സ്കിപ്പ് ദി ഡിഷസ് സ്ഥാപിതമായത്. 2016 ഡിസംബറിൽ ജസ്റ്റ് ഈറ്റ് ഏറ്റെടുത്തു. 2020 ൽ ടേക്ക്‌അവേ.കോമുമായി ജസ്റ്റ് ഈറ്റ് ലയിച്ചു.







