ലോസാഞ്ജലസ്: 2024 ഓസ്‌കറില്‍ മികച്ച നടനായി കിലിയന്‍ മര്‍ഫിയെ തെരഞ്ഞെടുത്തു. ഓപ്പന്‍ഹെയ്മറിലെ പ്രകടനത്തിനാണ് മര്‍ഫി മികച്ച നടന്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറും പുരസ്‌കാരം നേടി.
‘ഞാന്‍ ഇവിടെ ഒരു മികച്ച മനുഷ്യനായി തുടരും’,എന്നാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ഓസ്‌കര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പ്രഖ്യാപിച്ചത്.ഓപന്‍ഹെയ്മറിലെ പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പുവര്‍ തിംങ്‌സിലെ പ്രകടനത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.
പുരസ്‌കാരങ്ങള്‍
മികച്ച സിനിമ- ഒപ്പന്‍ഹൈമര്‍
മികച്ച നടി എമ്മ സ്‌റ്റോണ്‍ (പുവര്‍ തിങ്ങ്‌സ്)
മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ (ഒപ്പന്‍ഹൈമര്‍ )
മികച്ച നടന്‍ – കിലിയന്‍ മര്‍ഫി (ഒപ്പന്‍ഹൈമര്‍ )
മികച്ച ഒറിജിനല്‍ സ്‌കോര്‍ ഒപ്പന്‍ഹൈമര്‍
മികച്ച ഒറിജിനല്‍ സോങ് ബാര്‍ബി
മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഒപ്പന്‍ഹൈമര്‍)
മികച്ച എഡിറ്റര്‍ ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
മികച്ച വിഷ്വല്‍ എഫക്ട് ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)് അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നഹനടി ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്‌സ് (ജയിംസ് െ്രെപസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്‌റ്റെലിങ് പുവര് തിങ്ങ്‌സ് (നദിയ സ്‌റ്റേസി, മാര്‍ക് കോളിയര്‍)
മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം) അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിന്‍ ട്രയറ്റ്–ആര്‍തര്‍ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുെ്രെകന്‍)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
മികച്ച ഛായാഗ്രഹണം ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ വണ്ടര് സ്‌റ്റോറി ഓഫ് ഹെന്റി ഷുഗര്‍
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്.







