ആല്‍ബെര്‍ട്ടയില്‍ ഇനിമുതല്‍ ഊബര്‍ ഈറ്റ്‌സ് വഴി കാനബീസും ഓര്‍ഡര്‍ ചെയ്യാം. ചൊവ്വാഴ്ച മുതല്‍ ഉപയോക്താക്കൾക്ക് ഊബര്‍ ഈറ്റ്‌സ് വഴി കാനബീസ് ലഭ്യമായി. ഒന്റാരിയോയിലും ബ്രിട്ടീഷ് കൊളംബിയയിലും ഊബര്‍ ഈറ്റ്‌സ് വഴി കാനബീസ് ലഭ്യമാണ്. 2022 ല്‍ ഒന്റാരിയോയും 2023 ല്‍ ബീസിയും പദ്ധതി നടപ്പാക്കിയിരുന്നു.
അതേസമയം, കാനബീസ് വിതരണം ചെയ്യാന്‍ ജീവനക്കാര്‍ക്ക് ലൈസന്‍സും പരിശീലനവും ഉറപ്പാക്കുമെന്ന് ഊബര്‍ കാനഡ വക്താവ് കീര്‍ത്തി രംഗ് പറഞ്ഞു. കൂടാതെ ഉപയോക്താക്കള്‍ കഞ്ചാവ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഊബർ ആപ്പില്‍ അവരുടെ പ്രായം കൃത്യമായി രേഖപ്പെടുത്തണം. ഒപ്പം ഡെലിവറി സമയത്ത് ഊബര്‍ ഈറ്റ്‌സ് ജീവനക്കാരെ ഉപയോക്താക്കള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ കാണിക്കുകയും വേണം.







