ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കുന്നതായി കനേഡിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് വ്യക്തമാക്കി. 2023 ജൂണിൽ സറേയിൽ നടന്ന നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും മതിയായ തെളിവുകള്‍ കൈമാറാതെ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ആരോപണം അടിസ്ഥാനരഹിതവുമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് തോമസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി കൈവരിച്ചതായും ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇന്ത്യ സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് തോമസ് കൂട്ടിച്ചേർത്തു.
