dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച; തെക്കൻ ഒൻ്റാറിയോയിൽ യാത്രാ മുന്നറിയിപ്പ് നൽകി

Reading Time: < 1 minute

ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യയുള്ളതിനാൽ തെക്കൻ ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച കാലാവസ്ഥ മുന്നറിയിപ്പ് നൽകി എൻവയോൺമെൻ്റ് കാനഡ. 25 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കുന്നതിനാൽ യാത്രാ മുന്നറിയിപ്പുകൾ നൽകിയത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രധാനമായും ബാധിക്കുന്നത് ഹുറോൺ തടാകത്തിനും ജോർജിയൻ ബേയ്ക്കും സമീപമുള്ള പ്രദേശങ്ങളാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. ലണ്ടൻ, ഗോഡെറിച്ച്, വാറ്റ്ഫോർഡ് എന്നിവിടങ്ങളിലെ ഹുറോൺ തടാകത്തിന് കിഴക്ക് ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.
ബാരി, കോളിംഗ്വുഡ്, ഇന്നിസ്ഫിൽ, ഓവൻ സൗണ്ട്, സെൻ്റ് തോമസ് എന്നിവിടങ്ങളിൽ 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു.
ദൃശ്യപരത കുറയുന്നതും, വേഗത്തിൽ അടിഞ്ഞുകൂടുന്ന മഞ്ഞ് റോഡിൻ്റെ അവസ്ഥയെ മോശമാക്കുന്നതിനാലും യാത്ര അപകടകരമാകുമെന്ന് എൻവയോൺമെൻ്റ് കാനഡ പറയുന്നു.
വലിയ തോതിലുള്ള മഞ്ഞുവീഴ്ച പൊതുഗതാഗതത്തെയും ബാധിച്ചേക്കാം. ബാരി ലൈനിലൂടെയുള്ള GO ട്രാൻസിറ്റ് ബസ് സർവീസ് തടസ്സപ്പെട്ടേക്കാം. കഴിഞ്ഞ ആഴ്‌ച, തെക്കൻ ഒൻ്റാറിയോലിലെ ചില പ്രദേശങ്ങളിൽ 80 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *