dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Politics

എൽ. കെ അദ്വാനി ആശുപത്രിയിൽ

Reading Time: < 1 minute

ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ. കെ അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. 96-കാരനായ അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ടെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും എയിംസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയോജന വിഭാ​ഗത്തിലെ വിദ​ഗ്ധരുടെ കീഴിലാണ് ചികിത്സയിൽ തുടരുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *