dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കാനഡയിൽ പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി കുറഞ്ഞു

Reading Time: < 1 minute

കാനഡയിലെ പണപ്പെരുപ്പ നിരക്ക് നവംബറിൽ 1.9 ശതമാനമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. ഉപഭോക്തൃ വില സൂചിക പ്രതിമാസ അടിസ്ഥാനത്തിൽ മാറ്റമില്ലാതെ തുടരുന്നതായും ഏജൻസി പറഞ്ഞു.
ഒക്ടോബറിൽ രേഖപ്പെടുത്തിയ 2% നിരക്കിൽ പണപ്പെരുപ്പം സ്ഥിരമായി നിലനിൽക്കുമെന്നും ഉപഭോക്തൃ വില സൂചിക 0.1% മാസംതോറും ഉയരുമെന്നും വിദഗ്ധർ പ്രവചിച്ചിരുന്നു. യാത്രാ ചിലവും, മോർട്ട്ഗേജ് പലിശച്ചെലവും വാർഷിക പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

പലചരക്ക് വില വർധിച്ചിട്ടുണ്ട്. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 2.6 ശതമാനം ഉയർന്നു.പണപ്പെരുപ്പം കുറച്ച് മാസങ്ങളായി രണ്ട് ശതമാനം ലക്ഷ്യത്തിന് ചുറ്റുമായതിനാൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കുന്നത് തുടർന്നു. കഴിഞ്ഞയാഴ്ച തുടർച്ചയായി രണ്ടാം തവണയും അര ശതമാനം കുറച്ച് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം കൂടുതൽ നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകി.

Leave a comment

Your email address will not be published. Required fields are marked *