ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്.
ആഗോള തലത്തിൽ ശ്രദ്ധേയമായ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്, കോമിക് ബുക്ക് ആരാധകർ അതിന്റെ സ്രഷ്ടാക്കളെയും സാങ്കേതിക വിദ്ഗധരെയും കാണുന്നതിനും ചർച്ചകൾക്കും കണ്ടുമുട്ടുന്നതിനെയാണ് കോമിക് കോൺ എന്ന് പറയുന്നത്.
അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ ഇതിനോടകം അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു.
