കാനഡയിലെ നാല് പ്രവിശ്യകളിലെ മിനിമം വേതനം ഇന്ന് മുതൽ വർധിക്കും. ഒൻ്റാറിയോ, മാനിറ്റോബ, സസ്കാച്വാൻ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ മിനിമം വേതനണ് വർധിക്കുന്നത്.
ഒൻ്റാറിയോയിലെ മിനിമം വേതനം മണിക്കൂറിന് 65 സെൻറ് വർധിച്ച് 17.20 ഡോളറാകും. സസ്കാച്വാനിലെ മിനിമം വേതനം മണിക്കൂറിന് ഒരു ഡോളർ വർധിച്ച് 15 ഡോളറും, മാനിറ്റോബയിലെ മിനിമം വേതനം മണിക്കൂറിന് 50 സെൻറ് വർധിച്ച് 15.80 ഡോളറും, പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ മിനിമം വേതനം മണിക്കൂറിന് 60 സെൻറ് വർധിച്ച് 16 ഡോളറായും ഉയരും.
ബ്രിട്ടീഷ് കൊളംബിയയിലെയും എല്ലാ പ്രവിശ്യകളിലെയും ഏറ്റവും ഉയർന്ന മിനിമം വേതനം 17.40 ഡോളറാണ്. അതേസമയം നുനാവുട്ടിലെ മിനിമം വേതനം മണിക്കൂർ വേതനമായ 19 ഡോളറാണ് കാനഡയിലെ ഏറ്റവും ഉയർന്ന മിനിമം വേതന നിരക്ക്. ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറാണ്.







