ഒന്റാരിയോ നിവാസികൾക്ക് യഥേഷ്ടം മദ്യം വിളമ്പാനുള്ള പ്രീമിയർ ഡഗ് ഫോഡിന്റെ പുതിയ പദ്ധതിയോട് ഗ്രോസറി സ്റ്റോറുകൾ മുഖം തിരിക്കുന്നതായി സൂചന. ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവയെല്ലാം ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിലും ഗ്രോസറികളിലും ലഭ്യമാക്കാനുള്ള പദ്ധതിയോടാണ് ഈ തണുപ്പൻ പ്രതികരണം.
അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ 37 ഗ്രോസറി സ്റ്റോറുകൾ ആണ് ആൽക്കഹോൾ ആൻഡ് ഗെയിമിംഗ് കമ്മീഷൻ ഓഫ് ഒന്റാരിയോയിൽ നിന്ന് വൈനും റെഡി ടു ഡ്രിങ്ക് കോക്ടെയിലുകളും വിൽക്കാനുള്ള അനുമതി നേടിയത്. അതായത്, ഒന്റാരിയോയിലെ 2000ത്തോളം വരുന്ന ഗ്രോസറി സ്റ്റോറുകളിൽ വെറും 2 ശതമാനം മാത്രമാണ് ഇത്തരം ഡ്രിങ്കുകൾ വിൽക്കാൻ അനുമതി നേടിയത്. എന്നാൽ ഇതിൽ നിന്ന് വിപരീതമായി, 3,068 കൺവീനിയൻസ് സ്റ്റോറുകൾ ലൈസൻസ് നേടിയിട്ടുണ്ട്. പ്രവിശ്യയിലെ ആകെ കൺവീനിയൻസ് സ്റ്റോറുകളിൽ 40% ത്തിന് മുകളിൽ അനുമതി നേടി എന്ന് സാരം.
മദ്യ വിൽപ്പന വിപുലമാക്കൽ : ഡഗ് ഫോഡിന്റെ പുതിയ പദ്ധതിയോട് ഒന്റാരിയോയിലെ ഗ്രോസറി സ്റ്റോറുകൾക്ക് തണുപ്പൻ പ്രതികരണം

Reading Time: < 1 minute