വസന്തകാലം ആരംഭിച്ചിട്ടും, കാനഡയുടെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.
അറ്റ്ലാൻ്റിക് കാനഡ
തിങ്കളാഴ്ച ഒൻ്റാറിയോ, ക്യൂബെക്ക്, യുഎസിൻ്റെ ചില ഭാഗങ്ങൾ എന്നിവയെ ബാധിച്ച ശക്തമായ ഇടിമിന്നൽ കിഴക്കോട്ട് സഞ്ചരിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ കെൽസി മക്വെൻ പറയുന്നു. വടക്കുകിഴക്കൻ യുഎസിൽ ഇടിമിന്നലും ഉള്ളതിനാൽ, അതിർത്തിയിലെ മാരിടൈംസ് പ്രവിശ്യകളിൽ ഇന്ന് രാവിലെ കനത്ത മഴയും ശക്തമായ ഇടിമിന്നലും, കാററും പ്രതീക്ഷിക്കാം
കേപ് ബ്രെട്ടൺ, എൻ.എസ്., തെക്കുപടിഞ്ഞാറൻ ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 100 കി.മീ വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ട് പറയുന്നു. ന്യൂഫൗണ്ട്ലാൻഡിലെ ചാനൽ-പോർട്ട് ഓക്സ് ബാസ്ക്സിൽ ബുധനാഴ്ച പുലർച്ചെ വരെ എൻവയോൺമെൻ്റ് കാനഡ കാറ്റ് മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ഒൻ്റാറിയോയും ക്യൂബെക്കും
ലാബ്രഡോറുമായുള്ള അതിർത്തിയിൽ ശീതകാല കാലാവസ്ഥ പ്രതീക്ഷിക്കുന്നു. 15 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടാക്കുമെന്ന് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വാൽ-ഡി-ഓർ, ലാ സാരെ, വിൽ-മേരി എന്നിവയുൾപ്പെടെയുള്ള കിഴക്കൻ ക്യൂബെക്കിൽ മഞ്ഞുവീഴ്ചയുണ്ടാകും.
ഇന്ന് രാത്രി താപനില കുറയുമെന്നും ആഴ്ചയുടെ അവശേഷിക്കുന്ന ദിവസങ്ങളിൽ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഒൻ്റാറിയോയിൽ ഇന്ന് രാവിലെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ല. തിങ്കളാഴ്ച ഒട്ടാവ, ഗാറ്റിനോ, കിംഗ്സ്റ്റൺ എന്നിവയുൾപ്പെടെ ഒൻ്റാറിയോയുടെയും ക്യൂബെക്കിൻ്റെയും ചില ഭാഗങ്ങൾ ശക്തമായ കാറ്റ് മുന്നറിയിപ്പിലായിരുന്നു. മോൺട്രിയൽ ദ്വീപിൻ്റെ പടിഞ്ഞാറ് ഭാഗത്ത് തിങ്കളാഴ്ചയുണ്ടായ കാറ്റ് ഒന്നിലധികം വീടുകൾക്ക് കേടുപാടുകൾ വരുത്തി. എന്നാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പടിഞ്ഞാറൻ കാനഡ
പടിഞ്ഞാറ്, വടക്കുകിഴക്കൻ ബീസി.യിൽ വായു ഗുണനിലവാരം കുറഞ്ഞതായി മുന്നറിയിപ്പ് നൽകി. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ പ്രാബല്യത്തിൽ വരും.
ആൽബെർട്ട, മാനിറ്റോബ അല്ലെങ്കിൽ സസ്കാച്ചെവൻ എന്നിവിടങ്ങളിൽ കാലാവസ്ഥാ ഉപദേശങ്ങളൊന്നും പ്രാബല്യത്തിലില്ല, എന്നാൽ ബുധനാഴ്ച പ്രവിശ്യയിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് മക്വെൻ പറഞ്ഞു.






